Reading Problems? see Enabling Malayalam
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
Malayalam Computing സംരംഭത്തില്‍ നിന്ന്
malayalam@space-kerala.org ല്‍ ലഭിച്ച, മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണ പരിപാടികളെക്കുറിച്ചുള്ള ചില പ്രതികരണങ്ങള്‍ :
ഉള്ളടക്കം |
Mani Kaithalayil
Cochin, 25 Jun 2008
Dear Sirs,
It has been my first visit to your website and I was immensely impressed with the facilities provided on your site to promote IT @ School in Kerala. Definitely this is a welcome step. The site provides information and help and has been very useful. I had not been able to go through the site fully, but I am sure it is a commendable step in the right direction. In fact I strayed into your website accidentally through a search on google.
I wish to congratulate the team who prepared the website and the encouragement from the Government of Kerala to promote IT. I am sure this will go a long way in making the people of Kerala computer literate with the least expense (compare the cost of using Windows instead). Kindly pass on my appreciation to all concerned.
(I am a retired person, using my computer as a hobby and partly some work).
Warm regards.
Mani Kaithalayil
Sandeep, XXV/484
Sanskrit College Road
Tripunithura PO
Kochi 682301.
ജിനേഷ്
ഞാന്‍ ഈ പരിപാടിയുടെ വെബ്സൈറ്റും വിവരങ്ങളും എല്ലാം വായിച്ചുനോക്കി. കാര്യങ്ങളൊക്കെ നല്ലതു തന്നെ, ജനങ്ങളെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ശ്രമങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. പരിപാടിയുടെ വിശദാംശങ്ങളും കൂടി ലഭ്യമാക്കിയാല്‍ നന്നായിരുന്നു. ആത്യന്തികമായി, ജനങ്ങളെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപഭോക്താക്കളാക്കുന്നതില്‍ ഈ പദ്ധതി ഒതുങ്ങില്ലെന്നു കരുതുന്നു.
ജനങ്ങളെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്നതിനേക്കാളും കമ്പ്യൂട്ടിങ്ങിനു പ്രാപ്തരാക്കുന്ന ഒരു പദ്ധതിക്കായിരിക്കും മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണ പരിപാടി എന്നു പേര് നല്‍കേണ്ടത് എന്നാണെനിക്കു തോന്നുന്നത്. പിന്നെ, ഡെവലപ്പറും യൂസറും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക എന്ന രീതിയിലുള്ള പദ്ധതികള്‍ക്കല്ലെ, *കമ്പ്യൂട്ടിങ്ങ് എന്ന പേരു ചേരുക എന്ന സംശയവുമുണ്ട്.
അതുകൊണ്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ കൂടി പറയുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.
ജിനേഷ്
- Dear ജിനേഷ്,
- പ്രോജക്ടിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന കുറിപ്പ് സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. http://malayalam.kerala.gov.in/index.php/Malayalam_Computing_Project_Objectives മലയാളം പരിഭാഷ അടുത്ത് തന്നെ ലഭ്യമാക്കുന്നതാണ്.
- സ്വതന്ത്ര സോഫ്റ്റ്വെയര് പ്രചരിപ്പിക്കാനുള്ള പദ്ധതി അല്ല ഇത്. എങ്കിലും സര്‍ക്കാരിന്റെ നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനുള്ള പ്രാധാന്യം ഈ പദ്ധതിയെ തീര്‍ച്ചയായും സ്വാധീനിക്കും.
- ഈ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ (http://malayalam.kerala.gov.in/index.php/Malayalam_Computing_Project_Objectives) ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത് മലയാളം കമ്പ്യൂട്ടറില്‍ എങ്ങിനെ ഉപയോഗിക്കാമെന്ന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ്. മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ വേണ്ടിയുള്ള സാങ്കേതിക വിദ്യകള്‍ 2001 തോട്ടേ ലഭ്യമാണ്, പക്ഷെ എത്രപേര്‍ക്കിതറിയാം? dtp ക്കല്ലാതെ മലയാളം ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ് (അതും ഫോണ്ട് എന്‍കോഡിങ്ങ് മാത്രം). ഈ കുറവ് പരിഹരിക്കാനും കൂടിയാണ് പ്രോജക്ട് ശ്രമിക്കുന്നത്.
- ഭാവിയില്‍ കൂടുതല്‍ മലയാളം content ഇന്റര്‍നെറ്റില്‍ വരുത്തുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങളും മലയാളം കമ്പ്യൂട്ടിങ്ങിനെ സഹായിക്കുന്ന തരത്തിലുള്ള software tools നിര്‍മ്മിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമായി വരാം.
സേതുനാഥ്
സര്‍, 'നമ്മുടെ ഭാഷ നമ്മുടെ കമ്പ്യൂട്ടറിന്' പേജ് വളരെ നന്നായി .വിക്കിപീടിയയെക്കുറിച്ചും OS ല്‍ മലയാളം പ്രവര്‍ത്തനക്ഷമമാക്കുന്നതിനെക്കുറിച്ചും ഉള്ള ലേഖനങ്ങള്‍ വളരെയധികം വിജ്ഞാനപ്രദമാണ്.സര്‍വ വിജ്ഞാന കോശം പേജ് കണ്ടപ്പോള്‍ വീടിന്റെ ഒരു മൂലയില്‍ ആര്‍ക്കും വേണ്ടാതെ പൊടി പിടിച്ചുകിടക്കുന്ന സര്‍വ വിജ്ഞാന കോശം പുസ്തകങ്ങളെ ഒരു നിമിഷം ഓര്‍ത്തുപോയി.
മലയാളത്തിനു വേണ്ടിയുള്ള് developer tools and APIs നെ ക്കുറിച്ചും മലയാളം ബ്ലോഗുകളേക്കുറിച്ചും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും.phpയില്‍ ചെയ്തിരിക്കുന്ന പേജുകള്‍ നന്നായിട്ടുണ്ട് ..പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍
സേതുനാഥ്
- Dear സേതുനാഥ്,
- മലയാളം കമ്പ്യൂട്ടിങ്ങ് വെബ് സൈറ്റിനേപ്പറ്റിയുള്ള താങ്കളുടെ നല്ല അഭിപ്രായങ്ങള്‍ക്കു നന്ദി.
- Web Developers ന് പ്രയോജനപ്പെടുന്ന ലേഖനങ്ങള്‍ അധികം താമസിക്കാതെ പ്രസിദ്ധീകരിക്കുന്നതാണ്.
Fuaad
പ്രിയപെട്ട സുഹൃത്തേ ,
താങ്കളുടെ ഉദ്യമം വളരെ നല്ലതാണു .നിങ്ങളുടെ ഈ മനോഹരമായ സംരംഭതിനു എല്ലാ വിധ ആശംസകളും നേരുന്നു .എന്ടെ ഒരു എളിയ അഭിപ്രായം അറിയിക്കനാനാണ് ഈ കത്ത് ഞാന്‍ എഴുതുന്നത് .നമ്മള്‍ മലയാളികള്‍ തമ്മില്‍ ചാറ്റ് ചെയ്യാന്‍ ഒരു മലയാളം transliteration ചാറ്റ് പ്രോഗ്രാം ഉണ്ടാകിയാല്‍ വളരെ നന്നായിരിക്കും കാരണം അതിനു ആവശ്യക്കാര്‍ ഉണ്ടാവുകയും അത് നമ്മുടെ മലയാളികളില്‍ നമ്മുടെ ഭാഷ കൊണ്ടു കമ്പ്യൂട്ടറില്‍ ചെയ്യാവുന്ന ഉപകാരപ്രദമായ ഒരു പ്രോഗ്രാമിന് ഒരു ഉദാഹരണം ആവുകയും ചെയ്യും .ഞാന്‍ 2 കൊല്ലം ആയി ഉബുണ്ടു ഉപയോഗിക്കുന്ന ഒരു വ്യക്തി ആണു . ഇതു വരെ മലയാളം ഉപയോഗിചിടില്ല .കാരണം അത് എനിക്ക് ആവശ്യം ആയി thonnyittilla . പിന്നെ വേറെ ഒരു കാര്യം പറയാനുള്ളത് നമ്മുടെ നാട്ടില്‍ ഒരൊറ്റ ഉബുണ്ടു മിറര്‍ പോലും ഇല്ല . എനിക്ക് പാകിസ്ഥാനില്‍ നിന്നു ഡൌണ്ലോഡ് ചെയ്യണ്ട് വന്നു . നമ്മുടെ ഏതെങ്കിലും ഒരു ഉന്നത വിടയാഭ്യാസ സ്ഥാപനത്തിന്റെ സര്‍വറില്‍ ഉബുണ്ടു മിറര്‍ ആക്കിയാല്‍ ആ സ്ഥാപനത്തിനു വളരെ നല്ല പേര്‍ ലോകമോട്ടുക്കും ഉണ്ടാവും എന്നതില്‍ സംശയമില്ല .കാരണം എനിക്ക് ലഹോരെ ഇന്‍സ്ടിടുറെ ഓഫ് മാനെങേമെന്ട്ട് അറിയാവുന്നത് ഞാന്‍ അവിടെ നിന്നു ഉബുണ്ടു ഡൌണ്ലോഡ് ചെയ്തത് കൊണ്ടാണു. നമ്മുടെ നാട്ടില്‍ അതിനു പറ്റിയ നല്ല ഒരു സ്ഥാപനം ആണു കൊച്ചിന്‍ university (CUSAT) . ഈ കാര്യം എതെണ്ടിടത് എങ്ങനെ എത്തിക്കും എന്ന് എനിക്കറിയില്ല .പക്ഷെ ഒരു പിടി ഒരെമാനസ്കരായ ആളുകളുടെ സഹായം ഉണ്ടായാല്‍ ഇതു നടക്കും എന്ന് എനിക്കറിയാം . പ്രിയപ്പെട്ട സുഹൃത്തേ നിങ്ങള്ക്ക് ഈ ആശയം നാല്താനെന്നു തോന്നിയാല്‍ ഇതു എതെണ്ടിടത് എത്തിക്കുമോ ? please dont mind the spelling mistakes . this is written to show my strong spirit to malayalam . enikku omanjiyeyum pathummayeyum pareekuttyyeyum thanna malayalam . malayalam vijayikkette.malayaalikalum
മറുപടി പ്രതീക്ഷിക്കുന്നു
നിങ്ങളുടെ സ്വന്തം
fuaad transliteration site http://www.google.com/transliterate/indic/Malayalam#
- പ്രിയപ്പെട്ട Fuaad,
- ഉബുണ്ടു ചെന്നൈയില്‍ മിറര്‍ ചെയ്തിട്ടുണ്ടു് http://ftp.iitm.ac.in/ubuntu/
- ചാറ്റ് ചെയ്യാന്‍ പ്രത്യേകിച്ച് പുതിയ പ്രോഗ്രാം ഉണ്ടാക്കേണ്ട ആവശ്യമില്ല. നിലവിലുള്ള പ്രോഗ്രാമുകളില്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ സാധിച്ചാല്‍ പോരേ? http://smc.org.in , http://fci.wikia.com/wiki/SMC/Swanalekha എന്നിവ കാണൂ
Santhosh 10:00, 11 ജൂണ്‍ 2008 (IST)

